തിരുവനന്തപുരം: ഇന്ധനവില അടിക്കടി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചുളള ആട്ടോ,ടാക്സി തൊഴിലാളികളുടെ പണിമുടക്ക് രാവിലെ ആറുമുതൽ ആരംഭിച്ചു. ഉച്ചയ്ക്ക് 12വരെയാണ് പണിമുടക്ക്. കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെയുളള എല്ലായിടത്തും കേന്ദ്രസർക്കാർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
പണിമുടക്കുകയാണെങ്കിലും രോഗികൾക്ക് സഞ്ചരിക്കാനായി എല്ലാ സമര കേന്ദ്രങ്ങളിലും പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |