കൊച്ചി: സ്വർണക്കടത്ത് കേസ് എൻ ഐ എയുടെ അന്വേഷണത്തിൽ വന്നതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷാഫി പറമ്പിൽ എം എൽ എ. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നു എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. സ്വർണക്കടത്ത് വിവാദത്തിന്റെ പേരിൽ സർക്കാരിനെതിരായുള്ള സമരത്തിന്റെ ഭാഗമായി എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലായിരുന്നു ഷാഫിയുടെ പ്രസ്താവന.
ഏത് അഴിമതിയുടെയും മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ട്. ചോദിക്കാൻ പാടില്ല എന്നു പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. അസാധാരണ കാലത്തെ അസാധാരണ കൊള്ളക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാര്‍ച്ച് നടത്തിയ സംഭവത്തില്‍ കെ സുധാകരന്‍ എം പി, ഷാഫി പറമ്പില്‍ എം എല്‍ എ എന്നിവരടക്കം 115 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 15 പേര്‍ക്കും മറ്റ് 100 പേര്‍ക്കുമെതിരെയാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |