പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും,.ഇക്കാര്യം പൃഥ്വിരാജ് തന്നെയാണ് തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ അറിയിച്ചത്. മാസ് റ്രേഴ്സ്, ലണ്ടൻ ബ്രിഡ്ജ്, ആദം ജോൺ എന്നീ ചിത്രങ്ങൾക്കുശേഷം തിരക്കഥാകൃത്ത് ജിനു ഏബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ കൂടിയാണ് കടുവ. ഏഴു വർഷത്തിനുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് കടുവ എന്നതാണ് മറ്റൊരു പ്രത്യേകത. മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡ ക് ഷൻസിന്റെയും ബാനറിൽ ലിസ്റ്രൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് നിർമ്മിക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം. പ്രമുഖ തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്. തമൻ ആണ് സംഗീതം ഒരുക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ് . കഴിഞ്ഞ ആഴ്ചയാണ് സുരേഷ് ഗോപിയുടെ 250-ാം സിനിമയുമായി തന്റെ സിനിമയ്ക്കുള്ള സാമ്യം ചൂണ്ടിക്കാട്ടി ഈ സിനിമയുടെ തിരക്കഥാകൃത്ത് ജിനു കോടതിയെ സമീപിച്ചത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് രണ്ടു സിനിമയിലെയും പ്രധാന കഥാപാത്രങ്ങളുടെ പേര്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |