
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ അതിഥിയായി മെഗാസ്റ്റാർ മമ്മൂട്ടി. സംവിധായകൻ നഹാസ് ഹിദായത്ത്, സംഘട്ടന സംവിധായകരായ അൻപറിവ് , താരങ്ങളായ മിഷ്കിൻ, കയാദു ലോഹർ , സംയുക്ത വിശ്വനാഥൻ, എന്നിവരുമായി സംവദിക്കുകയും കുറച്ചു സമയം ലൊക്കേഷനിൽ ചിലവഴിക്കുകയും ചെയ്തു.ലൊക്കേഷനിലെ മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംനേടി.
ചിത്രത്തിലെ ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്തിറങ്ങിയിരുന്നു. ആരാധകരെയും സിനിമാ പ്രേമികളേയും ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ എത്തുന്നത്. മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകളും പുറത്ത് വന്നിരുന്നു. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം ഒാണം റിലീസായാണ് ഒരുങ്ങുന്നത്. ആന്റണി വർഗീസ്, കതിർ, പാർത്ഥ് തിവാരി എന്നിവരും നിർണായക വേഷത്തിൽ എത്തുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ,ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ,
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |