ജിക്‌സർ 250 ശ്രേണിയുടെ ഇന്ത്യയിലെ വില സുസുക്കി പുതുക്കി. ബി.എസ്-6 ജിക്‌സർ 250ന് പുതിയ വില 1,65,441 രൂപയാണ്. ജിക്‌സർ എസ്.എഫ് 250ന് 1,76,140 രൂപ. ബി.എസ്-6 ജിക്‌സർ എസ്.എഫ് 250 മോട്ടോ ജിപി എഡിഷന് വില 1,76,941 രൂപ.
മൂന്നു വിലയും എക്‌സ്‌ഷോറൂം ഡൽഹിയാണ്. 2,041 രൂപവീതമാണ് മൂന്നു മോഡലുകൾക്കും ഉയർത്തിയത്. നേരത്തെ ജിക്‌സർ 155, ആക്‌സസ്, ബർഗ്‌മാൻ സ്‌ട്രീറ്ര് എന്നീ മോഡലുകളുടെ ബി.എസ്-6 പതിപ്പിന്റെ വിലയും സുസുക്കി വർദ്ധിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |