ചെന്നൈ: കൊവിഡ് വ്യാപനം ആശങ്കയായി ഉയരുന്ന പശ്ചാത്തലത്തിൽ ഈവർഷത്തെ ബി.ടെക് പ്രവേശനത്തിനുള്ള എസ്.ആർ.എം ജോയിന്റ് എൻജിനിയറിംഗ് എൻട്രൻസ് എക്‌സാം (എസ്.ആർ.എം.ജെ.ഇ.ഇ.ഇ) റദ്ദാക്കിയെന്ന് എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി വ്യക്തമാക്കി. 127 ഇന്ത്യൻ നഗരങ്ങളിലും ദുബായ്, ദോഹ, മസ്‌കറ്ര്, ബഹ്‌റിൻ, കുവൈറ്ര് എന്നിവിടങ്ങളിലുമായി നടക്കേണ്ട പരീക്ഷയാണ് റദ്ദാക്കിയത്.
പ്ളസ് ടു/തത്തുല്യ കോഴ്‌സിന്റെ ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്/ബയോളജി മാർക്ക് പരിഗണിച്ച് ഇക്കുറി പ്രവേശനം നടത്തും. ജെ.ഇ.ഇ മെയിൻ, സാറ്ര് പരീക്ഷകളിൽ മികച്ച സ്‌കോർ നേടിയവർക്ക് മുൻഗണനയുണ്ട്. കാട്ടൻകളത്തൂർ (ചെന്നൈ), ന്യൂഡൽഹി, സിക്കിം, ഹരിയാന, ആന്ധ്രപ്രദേശ് തുടങ്ങിയ കാമ്പസുകളിലേക്കാണ് പ്രവേശനം. വെബ്‌സൈറ്ര് : https://www.srmist.edu.in/ ഫോൺ : +91 (044) 27455510, ഇമെയിൽ: admissions.india@srmist.edu.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |