അകാലത്തിൽ മരണമടഞ്ഞ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേചാരെയിലെ ടൈറ്റിൽ ഗാനം 45 മില്യൺ കാഴ്ചക്കാരെ പിന്നിട്ട് മുന്നേറുന്നതിനിടെ ,നിർമ്മാതാക്കളായ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ചിത്രത്തിലെ മറ്റൊരു ഗാനവും പുറത്തു വിട്ടു. അമിതാഭ് ഭട്ടാചാര്യ രചിച്ച് എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തി മോഹിത് ചൗഹാനും ,ശ്രേയാ ഘോഷാലും ആലപിച്ച 'താരേ ഗിൻ..." എന്ന റൊമാന്റിക് ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത് . യു ട്യൂബിൽ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഈ ഗാനവും സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കയാണ്. സുശാന്ത് സിംഗ് രാജ്പുതും പുതുമുഖ നായിക സഞ്ജന സംഘിയുമാണ് പ്രണയാർദ്രമായ ഗാന രംഗത്തിൽ അഭിനയിച്ചയിട്ടുള്ളത് . മകേഷ് ചാബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമായ ' ദിൽ ബേചാര" ജൂലൈ 24 ന് ഒ ടി ടി പ്ലാറ്റഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |