പത്തനംതിട്ട : സംസ്ഥാന എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷ ജില്ലയിൽ 13 സ്കൂളുകളിൽ നടക്കും. ഗവ. എച്ച്.എസ്. പത്തനംതിട്ട , എസ്.എച്ച് എച്ച്.എസ്.എസ് മൈലപ്ര, മാർത്തോമ്മ എച്ച്.എസ്.എസ് പത്തനംതിട്ട, കാതോലിക്കേറ്റ് എച്ച്.എസ്.പത്തനംതിട്ട, സെന്റ് ജോർജ് എച്ച്.എസ് കിഴവള്ളൂർ, റിപ്പബ്ലിക്കൻ വി.എച്ച്.എസ് കോന്നി, ഗവ. എച്ച്.എസ് കോന്നി, അമൃത വി.എച്ച്.എസ് കോന്നി, നേതാജി എച്ച്.എസ്.എസ് പ്രമാടം, ഗവ. എച്ച്.എസ്.എസ് ഓമല്ലൂർ, എ.ബി എച്ച്.എസ് ഓമല്ലൂർ, സെന്റ് ജോർജ് മൗണ്ട് എച്ച്.എസ് കൈപ്പട്ടൂർ, സെന്റ് തോമസ് എച്ച്.എസ്.എസ് കോഴഞ്ചേരി എന്നീ സ്കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. പേപ്പർ ഒന്ന് ഫിസിക്സും കെമിസ്ട്രിയും പേപ്പർ രണ്ട് കണക്കുമാണ്. രാവിലെ 10 മുതൽ 12.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെയും ആണ് പരീക്ഷ. * ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും പത്തനംതിട്ടയിലേക്ക് കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം സർവീസ് നടത്തും. * കണ്ടെയ്ൻമെന്റ് സോണായ പത്തനംതിട്ടയിൽ മൂന്ന് സ്കൂളുകളാണ് പരിക്ഷയ്ക്ക് തയാറാക്കിയിരിക്കുന്നത്. ഒരു റൂമിൽ 20 കുട്ടികളാകും പരീക്ഷ എഴുതുക. പേപ്പർ ഒന്നിന് 3740 പേരും പേപ്പർ രണ്ടിന് 3060 പേരും ജില്ലയിൽ പരീക്ഷ എഴുതും. പരീക്ഷയെഴുതുന്ന വിദ്യാർഥികളെ പ്രവേശന കവാടത്തിൽ തന്നെ തെർമൽ സ്റ്റാനിംഗിങിന് വിധേയമാക്കുകയും രോഗലക്ഷണം ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യും .വിദ്യാർത്ഥികൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം . ഇതരസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്ക് ഷോർട്ട് വിസിറ്റ് പാസ്നേടുന്നതിനായി കേരള സർക്കാരിൻറെ ഇ- ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്വാറന്റൈനീല്‍ ഉള്ള കുട്ടികള്‍ക്കായി പ്രത്യേക മുറികളും ശുചിമുറികളും ക്രമീകരിക്കും. സാമൂഹിക അകലം പാലിക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനും പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |