ന്യൂഡൽഹി: ഗാസിയാബാദിൽ മാദ്ധ്യമപ്രവർത്തകനെ വെടിവച്ചുകൊന്ന സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. 'ഉത്തർപ്രദേശിൽ രാമരാജ്യമാണ് യോഗി ആദിത്യനാഥ് സർക്കാർ വാഗ്ദാനം ചെയ്തത്, എന്നാൽ നൽകിയത് ഗുണ്ടാരാജാണ്'- രാഹുൽ ട്വീറ്റ് ചെയ്തു. ഗാസിയാബാദിൽ അക്രമി സംഘത്തിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മാദ്ധ്യമപ്രവർത്തകൻ വിക്രം ജോഷി ഇന്നലെ പുലർച്ചെയാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് പെൺമക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച വിക്രം ജോഷിയെ തടഞ്ഞ അക്രമിസംഘം തലയ്ക്ക് വെടിവച്ചത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. അക്രമികളിൽ ഒൻപതുപേരെ യു.പി പൊലീസ് പിടികൂടിയെങ്കിലും മുഖ്യപ്രതി ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |