തിരുവനന്തപുരം: ജും ആ നമസ്‌കാരത്തിന് ചില സ്ഥലങ്ങളിൽ പള്ളികൾ തുറക്കാത്തത് സർക്കാർ നിർദ്ദേശിച്ചിട്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കാൻ അഖിലേന്ത്യാടിസ്ഥാനത്തിൽ തീരുമാനം വന്നപ്പോൾ ഇവിടെയും തുറക്കാൻ അനുമതി നൽകി. എന്നാൽ ചിലർ തുറക്കുന്നില്ലെന്ന് സ്വയം തീരുമാനിച്ചു. അത് സ്വാഭാവികമാണ്. അതിൽ അപാകതയുണ്ടെന്ന് സർക്കാർ കരുതുന്നുമില്ല. ആ തീരുമാനം അവരിപ്പോഴും തുടരുന്നു. യഥാർത്ഥത്തിൽ ജുംആ നമസ്കാരത്തിന് ഒരു തടസവും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ഇനി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുമില്ല.
തിരുവനന്തപുരത്തെ പുല്ലുവിളയിൽ പതിനേഴായിരം പേർ രോഗബാധിതരാണെന്ന പ്രചരണത്തെപ്പറ്റി ചോദിച്ചപ്പോൾ സർക്കാരിന് അങ്ങനെ ഔദ്യോഗിക വിവരം ഇല്ലെന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |