*കിഫ്‌ബിയിലും വിവിധ മിഷനുകളിലുമായി നൂറുകണക്കിന് നിയമനങ്ങൾ
തിരുവനന്തപുരം: നിയമനം നാലിലൊന്ന് പോലും നടക്കാതെയും, ഉദ്യോഗാർത്ഥികളുടെ ഭാവി പന്താടിയും പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അകാല ചരമമടയുമ്പോൾ, സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും പുറം വാതിൽ കരാർ ,കൺസൾട്ടൻസി നിയമനങ്ങൾ തകൃതി .
നൂറിലധികം റാങ്ക് ലിസ്റ്റുകളാണ് കഴിഞ്ഞ ജനുവരിക്കുംജൂണിനുമിടയിൽ മുപ്പത് ശതമാനത്തിൽ താഴെ നിയമനവുമായി അവസാനിച്ചത്.വകുപ്പുകളിൽ നിന്ന് യഥാസമയം റിട്ടയർമെന്റ് ഒഴിവുകൾ പോലും യഥാസമയം റിപ്പോർട്ട്, ചെയ്യുന്നില്ല എന്നാൽ, കിഫ്‌ബിയിലും വിവിധ മിഷനുകളുമായി നൂറുകണക്കിന് നിയമനങ്ങളാണ് നടക്കുന്നത്. ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലിക്ക് പോലും സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും നിശ്ചിത യോഗ്യതയോ, മറ്റു മാനദണ്ഡങ്ങളോ ബാധകല്ല. പി.എം.യു (പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ) എന്നപേരിലുള്ള പദ്ധതികളിലേക്ക്ഏജൻസികൾ വഴിയാണ് കരാർ നിയമനങ്ങൾ
എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റ് നിലനിൽക്കെ, പൊലീസിലെ ക്ലറിക്കൽ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ടൈപ്പിസ്റ്റുമാരെ തിരുകിക്കയറ്റിയത് 61 ടൈപ്പിസ്റ്റുമാരെ.. വിവിധ ജില്ലാ പൊലീസ് ഓഫീസ്, ക്രൈംബ്രാഞ്ച്, ടെലികമ്യൂണിക്കേഷൻ, ഫിംഗർപ്രിൻറ് ബ്യൂറോ എന്നിവിടങ്ങളിലാണ് നിയമനം .14 ജില്ലകളിലെ എൽ.ഡി.ക്ലർക്ക് റാങ്ക്പട്ടികയിൽ ആകെ 36,783 പേർ . ലിസ്റ്റിന്റെ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും.. നിയമന ശുപാർശ ലഭിച്ചത് ആകെ 6084 പേർക്ക് .
തകരുന്നത് അവരുടെ
സ്വപ്നങ്ങൾ
സർക്കാർ ഒാഫീസുകളിൽ നിലവിലെ ജീവനക്കാർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ പോലും പുറംകരാറുകാർക്ക് നൽകുന്ന കൺസൾട്ടൻസി ഏർപ്പാടിലൂടെ തകരുന്നത് തൊഴിൽ രഹിതരുടെ പ്രതീക്ഷകളാണ് . ടോട്ടൽ സർവീസ് പ്രൊവൈഡർ, പ്രോജക്ട് അപ്രൈസൽ , സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ,അക്രഡിറ്റഡ് ഏജൻസി, കൺസൾട്ടൻസി എന്നീ പേരുകളിലാണ് പുറം കരാറുകൾ . സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ 50 ലധികം കൺസൾട്ടൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. അതിലെ പ്രധാനികളാണ് പ്രൈസ് വാട്ടർഹൌസ് കൂപ്പർ, കെ.പി.എം.ജി എന്നിവ..കിഫബിക്ക് കീഴിലുള്ള കെ ഫോൺ , ടെക്‌നോസിറ്റി തുടങ്ങിയ സംരംഭകളിലും പുറം കരാറുകാർക്കാണ് ചുമതല .38.5 ലക്ഷത്തിലേറെപ്പേർ സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുമ്പോഴാണിത്..
ജൂണിൽ അവസാനിച്ച
റാങ്ക് ലിസ്റ്റുകളും നിയമനവും
ലാസ്റ്റ് ഗ്രേഡ് -8%
സിവിൽ എക്സൈസ്
ഓഫീസർ - 6%
സിവിൽ പൊലീസ്
ഓഫീസർ -35 %
സപ്ലൈകോ
സെയിൽസ്‌മാൻ -20 %
കമ്പനി/ബോർഡ്/
കോർപറേഷൻ - 20%
ഉടൻ കാലാവധി
തീരുന്ന റാങ്ക് ലിസ്റ്റുകൾ
*ജൂലായ്-
ലക്ച്ചർ ഇൻ ഇംഗ്ലീഷ്
അഗ്രികൾച്ചർ ഓഫീസർ
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 1 പോർട്ട് ഡിപ്പാർട്ട്മെന്റ്
ഐ.സി.ഡി.എസ് സൂപ്പർവൈസർ
*ആഗസ്റ്റ്-
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ
അസിസ്റ്റന്റ് എൻജിനീയർ
പമ്പ് ഓപ്പറേറ്റർ
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ്1 സിവിൽ
അസിസ്റ്റന്റ് ഗ്രേഡ് 2 ബെവ്‌കോ
ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2
കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |