രോഗബാധിതർ 110
സമ്പർക്കം വഴി 88
ഉറവിടമറിയാതെ 5
കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ്. ഇന്നലെ റിപ്പോർട്ട് ചെയ്തത് 110 പോസിറ്റീവ് കേസുകൾ. ഒരു ദിവസത്തെ ഏറ്റവും വലിയ എണ്ണമാണിത്. 88 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഉറവിടം വ്യക്തമല്ലാത്ത 5 കേസ്സുകളുമുണ്ട്.
ഇപ്പോൾ 558 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ഇതിൽ 151 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 146 പേർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും 218 പേർ എൻ.ഐ.ടിയിലെ എഫ്.എൽ.ടി.സി യിലും 31 പേർ ഫറോക്ക് എഫ്.എൽ.ടി.സി യിലുമാണ്. സ്വകാര്യ ആശുപത്രിയിൽ 3 പേരുണ്ട്. 2 പേർ മലപ്പുറത്തും 4 പേർ കണ്ണൂരിലും ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും ഒരാൾ കാസർകോടും ചികിത്സയിലാണ്.
മലപ്പുറം, കൊല്ലം, ആലപ്പുഴ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ രോഗിയും രണ്ട് വയനാട് സ്വദേശികൾ ഇവിടെ എഫ്.എൽ.ടി.സി യിലുണ്ട്. 7 മലപ്പുറം സ്വദേശികളും തൃശൂർ, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേർ വീതവും പത്തനംതിട്ട, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആൾ വീതവും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരു കണ്ണൂർ സ്വദേശി സ്വകാര്യ ആശുപത്രിയിലുണ്ട്. മലപ്പുറം, വയനാട് ജില്ലക്കാരായ രണ്ടു പേർ വീതവും ഒരു കണ്ണൂർ സ്വദേശിയും ഫറോക്ക് എഫ് .എൽ.ടി.സി യിൽ ചികിത്സയിലാണ്.
ഇന്നലെ പോസിറ്റീവായവർ
വിദേശത്ത് നിന്ന് എത്തിയവർ: 8 കോഴിക്കോട് കോർപ്പറേഷൻ - 1, ചങ്ങരോത്ത് -2, കട്ടിപ്പാറ -1, തിക്കോടി -1, പുതുപ്പാടി -1, ചാത്തമംഗലം - 1, കീഴരിയൂർ -1.
ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ: 9 കോഴിക്കോട് കോർപ്പറേഷൻ - 1 പുരുഷൻ (ആരോഗ്യപ്രവർത്തകൻ, 26), കായക്കൊടി - 1 (53), മൂടാടി - 1 (59), എടച്ചേരി - 1 (40), വടകര - 1 (47).
സമ്പർക്കം വഴി: കോഴിക്കോട് കോർപ്പറേഷൻ -18, പുതുപ്പാടി - 11, രാമനാട്ടുകര - 4, വില്യാപ്പളളി - 8, ഏറാമല - 7, വടകര - 6, കൊയിലാണ്ടി - 6, വേളം - 5, വാണിമേൽ - 4, പുറമേരി - 3, ഒളവണ്ണ - 3, മൂടാടി - 2, നാദാപുരം - 2, ഉണ്ണികുളം - 1, തിരുവമ്പാടി - 1, തൂണേരി - 1, മണിയൂർ - 1, ചെക്യാട് - 1, ചോറോട് - 1, തിരുവങ്ങൂർ - 1, പെരുമണ്ണ - 1, കൂടരഞ്ഞി - 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |