കാത്തിരിപ്പിനൊടുവിൽ ജി.ടി ബ്ളാക്ക് സീരീസ് സ്‌പോർട്‌സ് കാർ മെഴ്‌സിഡെസ്-എ.എം.ജി യൂറോപ്യൻ വിപണിയിൽ അവതരിപ്പിച്ചു. ഏറ്റവും ശക്തമായ വി8 എൻജിനാണ് ഇതിലുള്ളത്. ട്വിൻ ടർബോ ചാർജ്ഡ്, 4.0 ലിറ്റർ, വി8 എൻജിനാണിത്. 730 എച്ച്.പിയാണ് കരുത്ത്. ടോർക്ക് 800 എൻ.എം. റേസിംഗ് കാറുകൾക്ക് ഇണങ്ങുന്നതാണ് എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്രർ വേഗം കൈവരിക്കാൻ 3.2 സെക്കൻഡ് ധാരാളം. മണിക്കൂറിൽ 325 കിലോമീറ്രറാണ് പരമാവധി വേഗം. 7-സ്‌പീഡ് ഡ്യുവൽ ക്ളച്ച് ഓട്ടോമാറ്രിക് ഗിയർബോക്‌സും നൽകിയിരിക്കുന്നു.
ആകർഷകവും പൗരുഷം നിറയുന്നതുമാണ് ജി.ടി. ബ്ളാക്ക് സീരീസിന്റെ രൂപഭംഗി. മോട്ടോർസ്‌പോർട് തീമാണ് പുറംഭാഗത്ത്. റേസിംഗ് കാർ ഡിസൈൻ ഉറപ്പാക്കുന്നതാണ് 'ക്യാറ്ര്‌ഫിഷിനെ" ഓർമ്മിക്കുന്ന, മുന്നിലെ വലിയ എ.എം.ജി സ്‌പെസിഫിക് റേഡിയേറ്റർ ഗ്രിൽ. മാറ്ര് ബ്ളാക്ക് പെയിന്റടിച്ച, 10-സ്‌പോക്ക് ഫോർജ്ഡ് വീലുകളും ആകർഷകം. ഹെഡ്‌ലൈറ്രും, ടെയ്‌ൽലൈറ്രും എൽ.ഇ.ഡിയാണ്. പിന്നിലെ ടു-പീസ് സ്‌പോയിലർ മാനുവലായി ക്രമീകരിക്കാം. 4-എക്‌സ്‌ഹോസ്‌റ്ര് ഔട്ട്‌ലൈറ്റുകൾ കരുത്തൻ ഭാവം നൽകുന്നു.
ഭാരം കുറച്ചുനിറുത്താനായി ബോണറ്ര്, റൂഫ്, ടെയ്ൽഗേറ്ര് എന്നിവ കാർബൺ ഫൈബറിൽ തീർത്തിരിക്കുന്നു. ഭാരം കുറയ്ക്കുന്ന മെമ്മറി പാക്കേജും ബ്ളാക്ക് സീരീസ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ, സീറ്റുകൾ, മിററുകൾ, സ്‌റ്റിയറിംഗ് എന്നിവയെല്ലാം ഒതുക്കമുള്ളതായി കാണാം. അലുമിനിയത്തിന്റെ ഉപയോഗവും ഭാരം നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്.
അകത്തളത്തിൽ ഡൈനാമിക്ക മൈക്രോഫൈബറിൽ തീർത്ത സ്‌റ്രിയറിംഗ് വീലിൽ, ബ്ളാക്ക് സീരീസ് ബാഡ്‌ജുണ്ട്. കാർബൺ ഫൈബർ ബക്കറ്ര് സീറ്റുകളാണുള്ളത്. അവ മോട്ടോർസ്‌പോർട്ടിനെ അനുസ്‌മരിപ്പിക്കുന്നു. ഓറഞ്ച് ഹൈലൈറ്ര്‌സോട് കൂടിയതാണ് ഡൈനാമിക്ക ഫൈബറിൽ ഒരുക്കിയ ഡോർ ട്രിം. 10.25 ഇഞ്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനമാണ് മറ്രൊരു ആകർഷണം. 12.3 ഇഞ്ചാണ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ളസ്‌റ്റർ. മൾട്ടിപ്പിൾ എയർബാഗുകൾ, ഓട്ടോമാറ്രിക് ക്ളൈമറ്ര് കൺട്രോൾ എന്നിങ്ങനെയും വിശേഷങ്ങൾ ധാരാളം.
₹2.48 cr
മെഴ്‌സിഡെസ് ഇന്ത്യയിലെത്തിച്ച എ.എം.ജി ജി.ടി ആറിന് വില 2.48 കോടി രൂപയാണ്. ഇതിലും വലിയ വില ബ്ളാക്ക് സീരീസിന് പ്രതീക്ഷിക്കാം.
325km/k
ടോപ്‌സ്‌പീഡ്
3.2 sec
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ട സമയം. പൂജ്യത്തിൽ നിന്ന് 200 കിലോമീറ്രർ വേഗത്തിലേക്ക് വേണ്ടത് 9 സെക്കൻഡ്.
എതിരാളികൾ
പോർഷെ 911 ജി.ടി 2 ആർ.എസ്
മക്‌ലാരൻ 600 എൽ.ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |