തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിലവിലുള്ള ലോക്ക്‌ഡൗൺ തുടരില്ലെന്ന് വ്യക്തമാക്കി മേയർ കെ.ശ്രീകുമാർ. നഗരത്തിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്‌ഡൗൺ നാളെ അവസാനിരിക്കെയാണ് പ്രതികരണവുമായി മേയർ രംഗത്തെത്തിയത്. നഗരത്തിലെ കണ്ടെയിൻമെന്റ് സോണിൽ മാത്രം നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
നഗരത്തിൽ പൂർണമായ അടച്ചിടൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പിലാക്കുന്ന തീരദേശത്തും കണ്ടെയിൻമെന്റ് സോണിലും മാത്രമാക്കുമെന്നാണ് മേയർ പറയുന്നത്. നഗരം ഒട്ടാകെ അടച്ചിടുന്ന സാഹചര്യത്തിലേക്ക് ഇനിയും കടക്കേണ്ട ആവശ്യമില്ല. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത് നിലനിൽക്കും. ബാക്കി സ്ഥലങ്ങളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളിൽ നിലവിൽ അനുവദനീയമായ കടകൾക്ക് പുറമെ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാം, ഏതൊക്കെ ഓഫീസുകൾ തുറക്കാം, സമയക്രമീകരണം തുടങ്ങിയവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ഹോട്ടലുകൾ തുറക്കുന്നതിലും പൊതുഗതാഗതത്തിനും സർക്കാർ നിർദേശം പ്രധാനമാണ്. ഇതു സംബന്ധിച്ച അറിയിപ്പുകൾ വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്നും മേയർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |