തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് മൂലം മരണപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്നത് ബി.ജെ.പി കൗൺസിലർ ഉൾപ്പെടെയുള്ളവർ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാട്ടുന്നത് സംസ്കാരമുള്ള സമൂഹത്തിനു യോജിച്ചതല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൊവിഡ് രോഗം ഒരു മരണകാരണമായി മാറുമ്പോൾ അകാരണമായ ഭയം ജനങ്ങൾ കാണിക്കുന്നുണ്ട്. രോഗകാരണങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്കാണ് നാം ഊന്നൽ നൽകേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.
'കൊവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് മാനസിക സാമൂഹിക പിന്തുണ നൽകുന്നതിനായി ഫെബ്രുവരി ആദ്യം തന്നെ സർക്കാർ സൈക്കോ-സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. സൈക്യാട്രിസ്റ്റുകൾ, സൈക്യാട്രിക്ക് സോഷ്യൽ വർക്കർമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ എന്നിവർ ഉൾപ്പെട്ട 1145 മാനസിക ആരോഗ്യ മറ്റുമായി കഴിയുന്ന വ്യക്തികൾക്ക് സൈക്കോ സപ്പോർട്ട് കോളുകൾ നൽകുന്നുണ്ട്.' മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ സംസ്കാരം റോഡ് ഉപരോധത്തിനും മണിക്കൂറുകൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ നടത്തിയിരുന്നു. മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെയാണ് ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ (83) മൃതദേഹം സംസ്കരിച്ചത്. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു രാത്രി വൈകി സംസ്കാരം നടത്തിയത്. ശ്മശാനത്തിനുസമീപം വീടുകളുണ്ട് എന്നതായിരുന്നു നാട്ടുകാരുടെ ആശങ്ക പ്രകടിപ്പിച്ചതാണ് നാട്ടുകാർ ഇദ്ദേഹത്തിന്റെ സംസ്കാരം ഇന്നലെ തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |