തിരുവവന്തപുരം :കേരളത്തിൽ കൊവിഡ് ടെസ്റ്റുകൾ കുറവാണെന്ന വാദം തെളിയിക്കണമെന്ന ധനമന്ത്രി തോമസ് ഐസകിന്റെ വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ എം.എൽ.എ.
ഇതിന് മറുപടിയായി ഐ.സി.എം.ആറിന്റെ ഔദ്യോഗിക കണക്കുകള്‍ സഹിതം പങ്കുവച്ചാണ് സതീശന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്.
വി.ഡി. സതീശന്റെ ഫേസ് ബുക്ക് പോസ്റ്റ്
കേരളത്തിലെ കൊവിഡ് വ്യാപനത്തിനു കാരണം പ്രതിപക്ഷമാണെന്ന ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ fb പോസ്റ്റിന് ഞാന്‍ കൃത്യമായി മറുപടി നല്‍കിയിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടിയില്‍ കൊവിഡ് ടെസ്റ്റുകള്‍ കേരളത്തില്‍ കുറവാണെന്ന എന്റെ വാദം നിരാകരിക്കുകയാണ്. മാത്രമല്ലാ, അത് തെളിയിക്കാന്‍ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ( വാട്ട്സാപ്പില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.) ഞാന്‍ ആ വെല്ലുവിളി സ്വീകരിക്കുന്നു.
കേരത്തില്‍ ടെസ്റ്റ് നടന്നത് ഒരു ദശലക്ഷത്തിന് 19153 എന്ന നിരക്കിലാണ്. തമിഴ്‌നാട്ടില്‍ അത് 31065, ആന്ധ്രയില്‍ 31468 എന്ന നിരക്കിലാണ്. കേരളത്തില്‍ ടെസ്റ്റ് നടക്കുന്നത് പ്രതിദിനം 18000 മാത്രമാണ്. എന്നാല്‍ മഹാരാഷ്ട്ര 46000, തമിഴ് നാട് 55000, ആന്ധ്ര 46000, യു.പി. 50,000 എന്ന തോതിലാണ് നടക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ടേബിള്‍ പരിശോധിക്കുക. അത് വാട്ട്സാപ്പില്‍ നിന്നെടുത്തതല്ല. ഐ സി എം ആര്‍ ന്റെ ഇന്നത്തെ ഔദ്യോഗികവിവരമാണ്. ടെസ്റ്റിംഗില്‍ കേരളത്തിന് ഇന്ത്യയില്‍ 11-ാം സ്ഥാനം. നമ്മുടെ ടെസ്റ്റുകളില്‍ 30 % ആവര്‍ത്തന ടെസ്റ്റുകളാണ്. അത് ഒഴിവാക്കിയാല്‍ 19ാം സ്ഥാനമാകും.
രോഗവ്യാപനം കേരളത്തില്‍ വളരെ വേഗത്തിലാണ്. കഴിഞ്ഞ 7 ദിവസത്തെ ശരാശരി 6.19 ശതമാനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 7000 ടെസ്റ്റുകള്‍ ഇപ്പോള്‍ റിസള്‍ററുവരാതെ പെന്‍ഡിംഗിലാണ്. 24 മണിക്കൂറിനകം റിസള്‍റ്റ് വരേണ്ടതാണ്. ഇത് സര്‍ക്കാരിന്റെ സൗകര്യത്തിന് രോഗികളുടെ എണ്ണം പറയുന്നതിന് സൗകര്യമൊരുക്കുന്നു. പക്ഷെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം ബാധിക്കുന്നതിന് ഇത് കാരണമാകുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങള്‍ ശരിയായ വഴിയില്‍ പോകാനാണ്. അല്ലാതെ ഐസക്ക് ചെയ്തതുപോലെ രാഷ്ട്രീയം വലിച്ചിഴച്ച് കാര്യങ്ങള്‍ കുഴക്കാനല്ല.
കേരളത്തിലെ കൊവിഡ് വ്യാപനത്തിനു കാരണം പ്രതിപക്ഷമാണെന്ന ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ fb പോസ്റ്റിന് ഞാൻ കൃത്യമായി...
Posted by V D Satheesan on Monday, 27 July 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |