ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറയുന്നതായി കേന്ദ്രം അവകാശപ്പെടുന്നതിനിടെ, ലോക പട്ടികയിൽ ഇറ്റലിയെ പിന്തള്ളി അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ.
ഇന്നലെ 779 പേർ മരിച്ചതോടെ രാജ്യത്ത് ആകെ മരണം 35,747 ആയി. ഇറ്റലിയിൽ ആകെ മരണം 35,132. അമേരിക്ക (1,52,070 ), ബ്രസീൽ (91,263), യു.കെ (46,084), മെക്‌സിക്കോ (46,000) എന്നീ രാജ്യങ്ങളാണ് മുന്നിൽ.
രാജ്യത്ത് മരണ നിരക്ക് 2.21 ശതമാനമായി കുറഞ്ഞുവെന്ന് കേന്ദ്രം പറയുമ്പോഴും പ്രതിദിനമരണം വർദ്ധിക്കുകയാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 55,079പുതിയ രോഗികൾ. ആകെ രോഗികൾ 16,38,871 ആയി. രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവരാണ് മുന്നിൽ.
എന്നാൽ പത്തുലക്ഷത്തിലധികം (10,57,806) ആളുകളാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നത് ആശ്വാസകരമാണ്. 64.38ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രോഗമുക്തിനിരക്ക് ദേശീയ ശരാശരിക്ക് മുകളിലുള്ളവർ
ഡൽഹി (88.99 %)
ആസാം (76.68 %)
തെലുങ്കാന (74.27 %)
തമിഴ്‌നാട് (73.85 %)
ഗുജറാത്ത് (73.06 % )
രാജസ്ഥാൻ (70.76 % )
മദ്ധ്യപ്രദേശ് (69.47 %)
മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ 11,147.
ആകെ രോഗികൾ 4,11,798. 226 പേർ മരിച്ചതോടെ ആകെ മരണം 14,729.
ആന്ധ്രാപ്രദേശിൽ മൂന്നാം ദിവസവും പ്രതിദിന രോഗികൾ പതിനായിരം (10,167) കടന്നു. ആകെ രോഗികൾ 1,30,557.
ആകെ മരണം 1,281.
മദ്ധ്യപ്രദേശിൽ പൊതു റാലികളും പരിപാടികളും ആഗസ്റ്റ് 14 വരെ നിരോധിച്ചു.
കൊൽക്കത്തിൽ 45 പൊലീസുകാർക്ക് കൊവിഡ്.
ഡൽഹി, മുംബയ്, പൂനൈ, ചെന്നൈ, നാഗപൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് 15 വരെ വിലക്ക് ഏർപ്പെടുത്തി പശ്ചിമ ബംഗാൾ.
ഓഫീസ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നാഗാലാന്റ് പ്രധാനമന്ത്രി നെയ്ഫു റിയോ ക്വാറന്റൈനിൽ.
ഡൽഹിയിൽ രാവിലെ 10 മുതൽ രാത്രി 8 വരെ ആഴ്ച ചന്തകൾക്ക് പ്രവർത്തിക്കാം.
ലോകത്തെ കൊവിഡ് സ്പോട്ടായി ഇന്ത്യ മാറുമെന്ന് മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം.
തമിഴ്നാട്ടിലെ തിരുച്ചുള്ളി പൊലീസ് സ്റ്റേഷനിൽ അഞ്ച് പൊലീസുകാർക്ക് കൊവിഡ്. സ്റ്റേഷൻ താത്കാലികമായി അടച്ചു.
കർണാടകയിൽ രാത്രികാല കർഫ്യൂ, ഞായറാഴ്ച ലോക്ക്ഡൗൺ എന്നിവ പിൻവലിച്ചു.
ഝാർഖണ്ഡ് ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടി.
ജന്മാഷ്ടമി അടക്കമുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തിൽ യു.പി സർക്കാർ ഗാസിയാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |