SignIn
Kerala Kaumudi Online
Thursday, 13 August 2020 10.15 PM IST

സൗന്ദര്യം കണ്ട് മയങ്ങിയ ജൂറിമാര്‍ ഈ ഉത്തരം കൂടി കേട്ടപ്പോള്‍ ഫ്ളാറ്റായി... ഐശ്വര്യറായിക്ക് ലോകസുന്ദരിപ്പട്ടം നേടിക്കൊടുത്ത ചോദ്യവും ഉത്തരവും എന്താണെന്നറിയാമോ?

aiswarya-rai

ഐശ്വര്യ റായിക്ക് മുമ്പും ശേഷവും നിരവധി പേർ ലോകസുന്ദരിപട്ടം നേടിയിട്ടുണ്ട്. എന്നാൽ ലോകസുന്ദരി എന്ന് പറയുമ്പോൾ ഒരുപക്ഷേ നമ്മുടെയൊക്കെ മനസിൽ ആദ്യമെത്തുക ഐശ്വര്യയുടെ മുഖം തന്നെയാണ്. മനംമയക്കുന്ന കണ്ണുകളും, മനോഹരമായ നടത്തവുമൊക്കെയാണ് ബോളിവുഡ് റാണിയും, ബിഗ്ബിയുടെ മരുമകളുമായ ഐശ്വര്യയ്ക്ക് ഇത്രയ്ക്ക് ആരാധകർ ഉണ്ടാകാൻ കാരണം.


1991 ൽ അന്താരാഷ്ട്ര സൂപ്പർ മോഡൽ മത്സരത്തിൽ കിരീടം സ്വന്തമാക്കുകയും, 1993 ൽ വോഗിന്റെ അമേരിക്കൻ പതിപ്പിൽ ഇടം നേടുകയും ചെയ്തതിലൂടെ തന്നെ ഐശ്വര്യ പ്രസിദ്ധയായി. തുടർന്ന് ആമിർ ഖാൻ, മഹിമ ചൗധരി എന്നിവരുമൊത്തുള്ള പെപ്സി പരസ്യത്തിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കി.

1994ൽ ഐശ്വര്യ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തു. അവിടെ ആദ്യ റണ്ണറപ്പായി കിരീടമണിഞ്ഞു, 1994 ലെ മിസ്സ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരവും നേടി.ഒരു മിസ്സ് വേൾഡ് ആകാൻ സൗന്ദര്യം മാത്രമല്ല നല്ല ബുദ്ധികൂടി വേണമെന്ന് നമുക്കറിയാം. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അനുകമ്പയുള്ള ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്. ഐശ്വര്യയെ 1994 ൽ ലോകസുന്ദരിയാക്കിയത് അത്തരത്തിൽ അവളുടെ സത്യസന്ധമായ ഒരു അഭിപ്രായമാണ്.

1994 ലെ മിസ്സ് വേൾഡിന് എന്തൊക്കെ ഗുണങ്ങൾ ഉണ്ടായിരിക്കണമെന്നായിരുന്നു ചോദ്യം.'നാളിതുവരെയുള്ള ലോകസുന്ദരിമാർ, അനുകമ്പയും, നിരാലംബരോടും അലിവുമുള്ളതിന് മതിയായ തെളിവാണ്. പദവി ഉള്ള ആളുകൾക്ക് മാത്രമല്ല, മനുഷ്യൻ നമുക്കായി സ്വയം സജ്ജമാക്കിയിരിക്കുന്ന തടസ്സങ്ങൾക്കപ്പുറത്തേക്ക് നോക്കാൻ കഴിയുന്നവർക്കും, ദേശീയത, നിറം എന്നിവയ്ക്കപ്പുറത്തേക്ക് നാം നോക്കണം, അതാണ് ഒരു യഥാർത്ഥ മിസ്സ് വേൾഡ്, ഒരു യഥാർത്ഥ വ്യക്തി. '-ഐശ്വര്യ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AISWARYA RAI, MISS WORLD 1994
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.