തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്നലെയും ആയിരം കടന്നു. 1129 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചെതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 880 പേരും സമ്പർക്കരോഗികളാണ്. 58 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അതേസമയം എട്ട് മരണവും സ്ഥിരീകരിച്ചു. ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മലപ്പുറം കൊണ്ടോട്ടിയിൽ കോയാമു (82), എറണാകുളം ആലുവയിൽ അഷ്‌റഫ് (52), എറണാകുളത്ത് എയ്ഞ്ചൽ (81), കാസർകോട് തൃക്കരിപ്പൂരിൽ അബ്ദുൾ റഹ്മാൻ (72), തിരുവനന്തപുരം നെടുമങ്ങാട് ബാബു (62), കോഴിക്കോട് നൗഷാദ് (49), കൊല്ലത്ത് അസുമാ ബീവി (73), തൃശൂർ ഇരിങ്ങാലക്കുടയിൽ ചന്ദ്രൻ (59) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 81 ആയി. ഇന്നലെ 24 ആരോഗ്യ പ്രവർത്തകർ കൂടി രോബാധിതരായി. 752 പേർ രോഗമുക്തി നേടി.
സമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്ത് ഇന്നലെ 259 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 241 പേരും സമ്പർക്കരോഗികളാണ്. കാസർകോട് 153ൽ 151, മലപ്പുറത്ത് 141ൽ 83
കോഴിക്കോട് 95ൽ 80, വയനാട് 46ൽ 44 എന്നിങ്ങനെയാണ് ഇന്നലെത്തെ ഉയർന്ന സമ്പർക്ക വ്യാപനനിരക്ക്.
ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ആകെ രോഗബാധിതർ 24742
ചികിത്സയിലുള്ളവർ 10,862
രോഗമുക്തർ 13,779
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |