ചണ്ഡീഗഢ്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹരിയാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ ഓഫീസിലെത്തി ലുലു ഗ്രൂപ്പ് പ്രതിനിധികളായ നജുമുദ്ദീൻ, ജയകുമാർ എന്നിവർ ചേർന്ന് ചെക്ക് കൈമാറി.
ഹരിയാനയിലെ മേവാത്ത് ജില്ലാ ഭരണകൂടത്തിന്റെ സി.എസ്.ആർ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും യൂസഫലി നൽകി. ലുലു പ്രതിനിധികളിൽ നിന്ന് കളക്‌ടർ പങ്കജ് ചെക്ക് ഏറ്റുവാങ്ങി. ഇന്ത്യയിലെയും ഗൾഫിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യൂസഫലി ഇതിനകം കൈമാറിയത് 47.5 കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് 25 കോടി രൂപയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപയും അദ്ദേഹം കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |