വാഷിംഗ്ടൺ: ആത്മഹത്യാ പ്രവണതയുള്ളവർക്കായുള്ള ചികിത്സയ്ക്കായി ജോൺസൺ & ജോൺസൺ നേസൽ സ്‌പ്രേ ഉപയോഗിക്കുന്നതിന് എഫ് ഡി എ(ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) അംഗീകാരം നൽകി. മാനസികസമ്മർദമുള്ളവരിലെ ആത്മഹത്യാപ്രവണത ജോൺസൺ & ജോൺസൺ നേസൽ സ്‌പ്രേ ഉപയോഗിക്കുന്നതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. അമേരിക്കയിൽ കൊവിഡ് മഹാമാരി മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതിനെ കുറിച്ച് ഡോക്ടർമാർ പരിശോധനകൾ നടത്തിവരികയായിരുന്നു.
ആത്മഹത്യാ ചിന്താഗതിയുള്ളവർക്കിടയിൽ ജോൺസൺ ആന്റ് ജോൺസൺ നേസൽ സ്‌പ്രേ ദ്രുതഗതിയിൽ പ്രവർത്തിക്കുമെന്നും ഉടൻ ആളുകൾക്ക് ലഭ്യമാക്കുമെന്നും ജോൺസൺ ആന്റ് ജോൺസണിന്റെ വെെസ് പ്രസിഡന്റ് മിഷേൽ ക്രാമർ പറഞ്ഞു.
2019 മാർച്ചിൽ അംഗീകാരം ലഭിച്ചതു മുതൽ 6,000ത്തോളം ആളുകൾ വിഷാദരോഗ ചികിത്സയ്ക്കായി സ്‌പ്രേ ഉപയോഗിച്ചതായി ക്രാമർ പറഞ്ഞു. പ്രതിരോധശേഷി നിലനിറുത്താൻ ഇത് സഹായിച്ചു. ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്ന വിഷാദ രോഗികളിൽ ഇതുസംബന്ധിച്ച് പഠനം നടത്താൻ ജോൺസൺ ആന്റ് ജോൺസൺസ് തീരുമാനിച്ചിരുന്നു. പഴയ ആന്റീഡിപ്രസന്റുകളേക്കാൾ ഈ സ്‌പ്രേ വ്യത്യസ്മായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനുമുമ്പുതന്നെ അമേരിക്കയിൽ ആത്മഹത്യാ പ്രവണതയുള്ള ആളുകൾ കൂടുതലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കൊവിഡ് ക്ലസ്റ്ററുകളിൽ വിഷാദരോഗ ചികിത്സയ്ക്കായും നൽകി. ആളുകൾക്കിടയിൽ സാമൂഹിക അകലം പാലിക്കലും ഒറ്റപ്പെടലും മാനസികസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. "ഏതാനും ആഴ്ചകൾക്കിടയിൽത്തന്നെ താരതമ്യേന വേഗത്തിൽ ആളുകൾക്കിടയിൽ സ്‌പ്രേ ഫലം കണ്ടു. ക്ലിനിക്കുകളിലും രോഗികളിലും സ്‌പ്രേ ലഭ്യമാക്കും. ഞങ്ങൾ കൂടുതൽ രോഗികൾക്ക് തീർച്ചയായും ചികിത്സ നൽകും.-ക്രാമർ പറഞ്ഞു.
അനസ്തറ്റിക് കെറ്റാമെെനുമായി ബന്ധപ്പെട്ടതാണ് സ്പ്രേവാറ്റോ. ഇത് നിലവിലുള്ള ആന്റീഡിപ്രന്റുകളിൽ നിന്ന് വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. കാരണം ഇത് തലച്ചോറിലെ ഗ്ലൂട്ടാമേറ്റ് സിസ്റ്റത്തിൽ സെറാറ്റോണിൽ, നോറെപിനെഫെറിനുമായും പ്രവർത്തിക്കുന്നു. മരുന്ന് രോഗികളെ എങ്ങനെ സഹായിക്കുന്നുവെന്നും എന്തുകൊണ്ട് വേഗത്തിൽ പ്രവർത്തിക്കുന്നെന്നുമറിയാൻ ശാസ്ത്രജ്ഞർ കൂടുതൽ പഠനങ്ങൾ നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |