കോട്ടയം: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കും. ഡയറക്‌ടർ ബോർഡിന്റേതാണ് തീരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തനലാഭത്തിൽ 31 ശതമാനം വർദ്ധന ഉൾപ്പെടെ മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു കൊശമറ്റം ഫിനാൻസ്. സ്വർണപ്പണയ വായ്പയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കൊശമറ്റം ഫിനാൻസിന്റെ കടപ്പത്രങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്. ലോക്ക്ഡൗണിൽ പുറത്തിറക്കിയ കടപ്പത്രങ്ങളുടെ വില്പനയും വിജയം കുറിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ബ്രാഞ്ചുകളുടെ പ്രവർത്തനം. എങ്കിലും, സ്വർണപ്പണയ ഇടപാടുകാരുടെ വർദ്ധന കണക്കിലെടുത്ത് ഓൺലൈൻ സ്വർണ വായ്പയും ഭവനങ്ങളിൽ ചെന്നുള്ള ഡോർസ്റ്റെപ്പ് ഗോൾഡ് ലോൺ പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മാത്യു കെ. ചെറിയാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |