അന്ന ബെന്നും കടലുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. കപ്പേള എന്ന ചിത്രത്തിൽ കടൽ കാണാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ കാര്യമല്ല പറഞ്ഞത്. യഥാർത്ഥ ജീവിതത്തെയും അന്ന ബെൻ കടലുമായിട്ടാണ് താരതമ്യപ്പെടുത്തുന്നത്. നടി ഏറ്റവും ഒടുവിൽ തന്റെ ഇൻസ്റ്റഗ്രം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നതും ആ ഒരു ബന്ധത്തെ കുറിച്ച് തന്നെയാണ്.
കൊറോണ ഭീതിയിൽ ഉള്ള ഈ അടച്ചുപൂട്ടൽ കാലം പലർക്കും ഒരു സ്വയം തിരിച്ചറിവിന്റെ സമയമാണ്. തന്നെ സംബന്ധിച്ച് ഈ ഒരു വർഷം ആത്മപരിശോധനയുടെ കാലമാണെന്ന് യുവ നായിക അന്ന ബെൻ പറയുന്നു. തന്റെ ചിന്തകളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും പറഞ്ഞുകൊണ്ടാണ് അന്ന ബെൻ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
"കഴിഞ്ഞ ദിവസവും ഞാൻ കടൽ തീരത്ത് പോയി. ഓരോ തവണ കടൽ തീരത്ത് പോവുമ്പോഴും എനിക്കത് വ്യത്യസ്തമായ അനുഭവമാണ്. ഓരോ തവണ തിരമാല എന്റെ കാല് തൊടുമ്പോഴും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടാവാറുള്ളത്. തിരമാലകളെ പോലെ ഞാനും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും നമ്മൾ എന്നും വളരുകയോ രൂപാന്തരപ്പെടുകയോ ചെയ്യുന്നുണ്ട്. എനിക്ക് ചുറ്റുമുള്ള സ്‌നേഹത്തെ തിരിച്ചറിയാനും, ആത്മപരിശോധന നടത്താനും കിട്ടിയ കാലമായിട്ടാണ് ഞാൻ ഈ ഒരു വർഷത്തെ കാണുന്നത് അന്ന ബെൻ എഴുതി. സ്വയം എഡിറ്റ് ചെയ്ത വീഡിയോയ്‌ക്കൊപ്പമാണ് അന്ന ബെന്നിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അന്ന ബെൻ പ്രശസ്ത തിരക്കഥകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ്. അഭിനയിച്ച ഓരോ ചിത്രത്തിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ച നടി വളരെ പെട്ടന്ന് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റി. കുമ്പളങ്ങി നൈറ്റ്സിന് ശേഷം ചെയ്ത ഹെലൻ, കപ്പേള എന്നീ സിനിമയും മികച്ച വിജയം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |