19 പേർക്ക് സമ്പർക്കത്തിലൂടെ
49 പേർക്ക് രോഗമുക്തി
വെളിനല്ലൂർ റോഡുവിള സ്വദേശി മരിച്ചത് കൊവിഡ് മൂലം
കൊല്ലം: ജില്ലയിൽ ഇന്നലെ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 8 പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും സമ്പർക്കം മൂലം 19 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചാത്തന്നൂർ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. വെളിനല്ലൂർ റോഡുവിള അനസ് മൻസിലിൽ അബ്ദുൾ സലാം (58) മരണപ്പെട്ടത് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇന്നലെ 49 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 561 ആയി.
വിദേശത്ത് നിന്നെത്തിയവർ
1. സൗദിയിൽ നിന്നെത്തിയ ഇളമാട് വേങ്ങൂർ സ്വദേശി(56)
2. യു.എ.ഇയിൽ നിന്നെത്തിയ കുമ്മിൾ കൊലിഞ്ചി സ്വദേശി(39)
3. മസ്കറ്റിൽ നിന്നെത്തിയ കൊറ്റങ്കര കരിക്കോട് സ്വദേശി(55)
4. ദുബായിൽ നിന്നെത്തിയ ചന്ദനത്തോപ്പ് സ്വദേശി(30)
5. ദുബായിൽ നിന്നെത്തിയ ചാത്തന്നൂർ മീനാട് സ്വദേശി(36)
6. യു.എ.ഇയിൽ നിന്നെത്തിയ പൂതക്കുളം മുക്കട സ്വദേശി(29)
7. ദുബായിൽ നിന്നെത്തിയ പെരിനാട് വെള്ളിമൺ സ്വദേശി(45)
8. ഷാർജയിൽ നിന്നെത്തിയ മയ്യനാട് ഉമയനല്ലൂർ സ്വദേശി(40)
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
9. അരുണാചൽ പ്രദേശിൽ നിന്നെത്തിയ കുണ്ടറ പടപ്പക്കര സ്വദേശി(26)
10. ബംഗളൂരുവിൽ നിന്നെത്തിയ പെരിനാട് വെള്ളിമൺ സ്വദേശി(32)
11. കർണാടകയിൽ നിന്നെത്തിയ മൈനാഗപ്പള്ളി കടപ്പ സ്വദേശി(23)
സമ്പർക്കത്തിലൂടെ
12. ആദിച്ചനല്ലൂർ കൈതക്കുഴി സ്വദേശി(38)
13. എഴുകോൺ ഇടയ്ക്കിടം സ്വദേശിനി(48)
14. കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി(32)
15. കൊട്ടാരക്കര കോട്ടപ്പുറം പുലമൺ സ്വദേശിനി(17)
16. കൊട്ടാരക്കര കോട്ടപ്പുറം പുലമൺ സ്വദേശിനി(14)
17. കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്വദേശി (55)
18. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി(27)
19. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി(74)
20. കൊല്ലം പുന്തലത്താഴം പുലരി നഗർ സ്വദേശി(8)
21. കൊല്ലം പുന്തലത്താഴം പുലരി നഗർ സ്വദേശി(8)
22. കൊല്ലം പുന്തലത്താഴം പുലരി നഗർ സ്വദേശി(18)
23. കൊല്ലം പുന്തലത്താഴം പുലരി നഗർ സ്വദേശിനി(40)
24. ചവറ പുതുക്കാട് സ്വദേശി(57)
25. തേവലക്കര നടുവിലക്കര സ്വദേശിനി(60)
26. തേവലക്കര പടിഞ്ഞാറ്റങ്കര സ്വദേശി(44)
27. പരവൂർ പൊഴിക്കര സ്വദേശിനി(34)
28. വെട്ടിക്കവല തലച്ചിറ സ്വദേശിനി(72)
29. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ ചാത്തന്നൂർ ഇടനാട് സ്വദേശിനി(22)
30. പട്ടാഴി കന്നിമേൽ സ്വദേശിനി(55)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |