സമാനതകളില്ലാത്ത അഭിനയ മികവുമായി മലയാള സിനിമാ ലോകം കീഴടക്കിയ അതുല്യ പ്രതിഭയാണ് മോഹന്‍ലാല്‍. ഇപ്പോൾ പുതിയ ലുക്കിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. താടി നീട്ടി വളർത്തിയ ലാലേട്ടന്റെ ചിത്രമാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ചാ വിഷയം.
ലോക്ക് ഡൗണ്‍ കാലത്ത് മോഹന്‍ലാല്‍ ചെന്നൈയിലായിരുന്നു. തന്റെ അറുപതാം ജന്മദിനവും അവിടെയാണ് ആഘോഷിച്ചത്. കുറെക്കാലത്തെ ചെന്നൈ വാസത്തിന് ശേഷം അടുത്തിടെയാണ് മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തിയത്. ക്വാറന്റൈന്‍ കാലാവധിയും പൂര്‍ത്തിയാക്കിയ ശേഷം ഒരു ചാനല്‍ നടത്തുന്ന ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമിന്റെ റിഹേഴ്‌സലില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഇവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |