ന്യൂഡൽഹി: കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ ജോധ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനി, ശ്വാസതടസം തുടങ്ങിയവയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞദിവസം സ്വന്തം മണ്ഡലമായ ബർമറിൽ ത്രിദിന സന്ദർശനത്തിനെത്തിയ കൈലാഷ് ചൗധരി മണ്ഡലത്തിലെ നിരവധി സ്ഥലങ്ങളിൽ പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |