SignIn
Kerala Kaumudi Online
Monday, 16 March 2026 9.53 AM IST

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ : ആഴ്സനൽ തന്നെ കൊമ്പത്ത്

Increase Font Size Decrease Font Size Print Page
arsenal

ആഴ്സനൽ 2-0ത്തിന് എവർട്ടണെ തോൽപ്പിച്ചു

മാഞ്ചസ്റ്റർ സിറ്റി 1-1ന് വെസ്റ്റ് ഹാമുമായി സമനിലയിൽ

ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരങ്ങളിൽ ആഴ്സനൽ വിജയം നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുരുങ്ങി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് എവർട്ടണെ കീഴടക്കിയ ആഴ്സനൽ പോയിന്റ് പട്ടികയിൽ ഒന്നാമതായി തുടരുകയാണ്. അതേസമയം വെസ്റ്റ് ഹാമുമായുള്ള സമനില മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടിയായി.

സ്വന്തം തട്ടകത്തിൽ അവസാനസമയത്തിനടുത്തുവരെ ഗോൾരഹിതമായിരുന്ന മത്സരത്തിലാണ് ആഴ്സനൽ എവർട്ടണിനെ കീഴടക്കിയത്. 89-ാം മിനിട്ടിൽ വിക്ടർ ഗ്യോക്കറസും ഇൻജുറി ടൈമിന്റെ ഏഴട്ടം മിനിട്ടിൽ മാക്സ് ഡോവ്‌മാനുമാണ് ആഴ്സനലിന് വേണ്ടി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ആഴ്സനലിന് 31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റായി.

വെസ്റ്റ് ഹാമുമായി സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റി 30 കളികളിൽ നിന്ന് 61 പോയിന്റിലെത്തി. 31-ാം മിനിട്ടിൽ ബെർണാഡോ സിൽവയിലൂടെ മുന്നിലെത്തിയിരുന്ന സിറ്റിയെ 35-ാം മിനിട്ടിൽ കോൺസ്റ്റാന്റനോസിലൂടെയാണ് വെസ്റ്റ് ഹാം തളച്ചത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദത്തിൽ ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെയും ആഴ്സനൽ ബയേർ ലെവർകൂസനെയും സ്വന്തം തട്ടകങ്ങളിൽ നേരിടാൻ ഇറങ്ങുന്നുണ്ട്.

TAGS: NEWS 360, SPORTS, ARSENAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.