തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി സതീശൻ എം.എൽ.എ. കൺസൾട്ടൻസികൾക്കായി ചിലവഴിക്കുന്ന പണമുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ആരോപണവുമായാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോയെന്നും അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
1. എൻജി ഒ സഖാവിന് പൊള്ളാച്ചിയിൽ കോഴിഫാം തുടങ്ങാനും ആർഭാട ജീവിതത്തിനും എറണാകുളത്തെ പ്രളയ ഫണ്ടിൽ നിന്നും കോടികൾ തട്ടിച്ചു. പാർട്ടിയുടെ അനുഗൃഹാശ്ശിസ്സുകൾ .
2. എൻ ജി ഒ സഖാവിന് ഓൺ ലൈൻ റമ്മി കളിക്കാൻ തിരുവനന്തപുരത്ത് ട്രഷറിയിൽ നിന്ന് തട്ടിച്ചത് 2 കോടി.
3. പാവപ്പെട്ടവന് വീട് വയ്ക്കുന്ന ലൈഫ് മിഷനിൽ നിന്ന് പാർട്ടിക്ക് വേണ്ടപ്പെട്ടവർ അടിച്ചെടുത്ത കമ്മീഷൻ ഒരു കോടി.
4. കൺസൾട്ടൻസികൾക്ക് കൊടുത്തു തുലക്കുന്ന വേറെയും കോടികൾ .
5. സ്വന്തക്കാരെയും ബന്ധുക്കളെയും പിൻവാതിലിലൂടെ സർക്കാർ ജോലിയിൽ കയറ്റാൻ ചെലവഴിക്കുന്നതും കോടികൾ.
നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |