തൃശൂർ: 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 126 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയെ തുടർന്ന് തൃക്കൂർ പഞ്ചായത്തിലും എടത്തിരുത്തി, പെരിഞ്ഞനം, മണത്തല, വാടാനപ്പിള്ളി, വടക്കേക്കാട് വില്ലേജുകളിലും വെള്ളം കയറി. എന്നാൽ, വെള്ളപ്പൊക്കത്തിന്റെ ഭാഗമായി നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ 5 താലൂക്കുകളിലായി 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അതിൽ 126 കുടുംബങ്ങൾ കഴിയുന്നു. 164 സ്ത്രീകൾ, 146 പുരുഷൻമാർ, 103 കുട്ടികൾ ഉൾപ്പെടെ ആകെ 413 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറന്റൈനിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ 29 പേർ ഇവിടെയുണ്ട്. കൊവിഡ് ലക്ഷണമുള്ളവർ ക്യാമ്പുകളിലില്ല.
തമിഴ്നാട് ഷോളയാർ ഡാം ഷട്ടർ അടച്ചു
തൃശൂർ: ഷോളയാറിലേക്ക് ജലമൊഴുക്കാനായി തുറന്ന തമിഴ്നാട് ഷോളയാർ ഡാം സ്പിൽവേ ഷട്ടറുകൾ ഇന്നലെ രാവിലെ 7.15ഓടെ പൂർണമായി അടച്ചു. കെ.എസ്.ഇ.ബിയുടെ കീഴിലെ പെരിങ്ങൽക്കുത്ത് ഡാമും ചെറുകിട ജലസേചന വകുപ്പിന് കീഴിലെ പൂമല ഡാമും തുറന്നിട്ടുണ്ട്. പൊരിങ്ങൽകുത്തിൽ സ്ലൂയിസ് ഗേറ്റുകൾ വഴിയാണ് ചാലക്കുടി പുഴയിലേക്ക് ജലമൊഴുകുന്നത്. ക്രസ്റ്റ് ഗേറ്റുകൾ വഴി ജലമൊഴുക്കുന്നില്ല.
ജലനിരപ്പ്
പൊരിങ്ങൽക്കുത്ത്
വൈകിട്ട് മൂന്നിന് 418.40 മീ
റെഡ് അലർട്ട്: 419 മീറ്റർ
ഫുൾ റിസർവോയർ ലെവൽ 424 മീറ്റർ
കേരള ഷോളയാറിലെ ജലനിരപ്പ്
2644.20 അടി
ഫുൾ റിസർവോയർ ലെവൽ 2663 അടി
ബ്ലൂ അലർട്ട് ലെവൽ 2653 അടി.
.......
ഇറിഗേഷൻ ഡാമുകളുടെ ജലനിരപ്പ്:
പീച്ചി 74.02 മീറ്റർ. സംഭരണ ശേഷിയുടെ 42.21 % വെള്ളം
ചിമ്മിണി 69.24 മീറ്റർ. 66.07 %
വാഴാനി: 54.70 മീറ്റർ. 48.78 %
പൂമല ഡാം: 27.4 അടി സംഭരണശേഷി 29 അടി
പത്താഴക്കുണ്ട് 10.40 മീറ്റർ (14 മീറ്റർ)
അസുരകുണ്ട് 7.14 മീറ്റർ (10 മീറ്റർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |