വാഷിംഗ്ടൺ: യു.എസിലെ വാഷിംഗ്ടണിൽ പാർട്ടിക്കിടെയുണ്ടായ വെടിവയ്പ്പിൽ 17കാരൻ കൊല്ലപ്പെട്ടു. ഡിസ്ട്രിക്ട് ഒഫ് കൊളംബിയ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പടെ 20ഓളം പേർക്ക് പരിക്കേറ്റു.
നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പാർട്ടിക്കിടെ ഞായറാഴ്ച അർദ്ധരാത്രി 12.30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. വിവിധ സ്ഥലങ്ങളിൽ നിന്ന് മൂന്നു പേർ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായതോടെ ആളുകൾ പരിഭ്രാന്തരായി പല സ്ഥലങ്ങളിലേക്ക് ഓടിയകന്നു.
ക്രിസ്റ്റഫർ ബ്രൗൺ എന്ന യുവാവാണു മരിച്ചത്. പരിക്കേറ്റവരിൽ 11 പേരും സ്ത്രീകളാണ്. നൂറോളം ബുള്ളറ്റുകളാണ് ഇവിടെ ഉപയോഗിച്ചതെന്ന് പൊലീസ് പറയുന്നു.കൊവിഡ് നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള പാർട്ടിയായിരുന്നു ഇതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |