
മുംബയ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സൃഷ്‌ടാവും പ്രശസ്‌ത ഇന്ത്യൻ ശിൽപ്പിയുമായ രാം സുതാർ (100) അന്തരിച്ചു. ബുധനാഴ്‌ച അർദ്ധരാത്രി നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം കിടപ്പിലായിരുന്നു. രാം സുതാറിന്റെ മകൻ സോഷ്യൽ മീഡിയയിലൂടെ മരണവാർത്ത സ്ഥിരീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി കുടുംബത്തിന് അനുശോചനം അറിയിച്ചു. ഇന്ത്യയുടെ ചരിത്രം, സംസ്‌കാരം, കൂട്ടായ മനോഭാവം എന്നിവ ശക്തമായി തുറന്നുകാട്ടുന്ന രാം സുതാറിന്റെ സൃഷ്‌ടികൾ എക്കാലത്തും പ്രശംസിക്കപ്പെടുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
1925 ഫെബ്രുവരി 19ന് മഹാരാഷ്‌ട്രയിലെ ധൂലെ ജില്ലയിലെ ഗൊണ്ടൂർ ഗ്രാമത്തിലാണ് റാം സുതാറിന്റ ജനനം. ചെറുപ്പം മുതലേ കലയോടും ശിൽപ്പത്തോടും അദ്ദേഹത്തിന് ഏറെ താൽപ്പര്യമുണ്ടായിരുന്നു. മുംബയിലെ പ്രശസ്‌തമായ ജെജെ സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് ആർക്കിടെക്ച്ചറിൽ പഠിച്ച അദ്ദേഹം സ്വർണ മെഡലോടെ ബിരുദം നേടി. ഏഴ് പതിറ്റാണ്ടോളം നീണ്ട കലാജീവിതത്തിൽ ശ്രദ്ധേയമായ കലാ സൃഷ്‌ടികൾ ലോകത്തിന് മുന്നിൽ കാഴ്‌ചവച്ചു. ഇന്ത്യയിൽ ഏറ്റവും സ്വാധീനമുള്ള ശിൽപ്പികളിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |