കാസർഗോഡ്: ഐസ്ക്രീമിൽ വിഷം കലർത്തി പതിനാറ് വയസുകാരി ആൻമേരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സഹോദരൻ ആൽബിൻ (22) പൊലീസ് പിടിയിലായി. തന്റെ രഹസ്യബന്ധങ്ങൾ തുടരാൻ കുടുംബം ഒരു തടസ്സമാണെന്ന് തോന്നിയ ആൽബിൻ എല്ലാ കുടുംബാംഗങ്ങൾക്കും ഐസ്‌ക്രീമിൽ വിഷം ചേർത്ത് നൽകി. ആഗസ്‌റ്റ് അഞ്ചിന് ആൻമേരി മരണമടഞ്ഞു. മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഐസ്‌ക്രീം കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറിളക്കവും ബാധിച്ച ആൻമേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലാകുകയും വൈകാതെ മരണമടയുകയുമായിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ് കുമാർ, വെളളരിക്കുണ്ട് സി.ഐ പ്രേം സദൻ, എസ്.ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |