പാറശാല: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പിടിച്ച് പറിച്ച രണ്ട് പ്രതികൾ പാറശാല പൊലീസിന്റെ പിടിയിലായി. ഒറ്റശേഖരമംഗലം വഴിച്ചൽ പേരയ്കോണം ബൈജുഭവനിൽ കിച്ചു എന്ന് വിളിക്കുന്ന അഗ്‌നീഷ് (23), ഒറ്റശേഖരമംഗലം വഴിച്ചൽ പേരയ്കോണം ഗോകുലത്തിൽ സച്ചു എന്ന് വിളിക്കുന്ന ശ്രീരാഗ് (24) എന്നിവരാണ് പിടിയിലായത്. പ്രതികളെക്കുറിച്ച് പൊലീസിന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് നടത്തിയ തെരച്ചിലിനെ തുടർന്ന് പ്ലാമൂട്ടുക്കട ഭാഗത്ത് വച്ച് പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.
മോഷ്ടിച്ചെടുത്ത സ്വർണമാല ഇവരിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പാറശാല സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ, ഗ്രേഡ് എസ്.ഐ ജോസ്, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ രജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |