കയ്പമംഗലം: സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. എടത്തിരുത്തി ആരിപ്പിന്നി വീട്ടിൽ രശ്മൽ (37), സഹോദരനായ നിഖിൽ (35) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാവിലെയാണ് മതിലകം മതിൽമൂല തറാഞ്ചേരി കുഴുപ്പുള്ളി വീട്ടിൽ സുന്ദരനെ (59) പ്രതികൾ വീടിന്റെ വരാന്തയിൽ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചത്. പ്രതികളുടെ അമ്മയെ സുന്ദരൻ ഫോൺ ചെയ്തുവെന്ന വൈരാഗ്യത്താലായിരുന്നു ആക്രമം. മതിലകം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വിമോദ്, എസ്.ഐമാരായ അജയ് എസ്. മേനോൻ, ടി.എൻ.പ്രദീപ്, വിശാഖ്, ജി.എ.എസ്.ഐ വഹാബ്, സി.പി.ഒ ഷനിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |