തിരുവനന്തപുരം: കൊവിഡ് കാലത്ത് വിലക്കുറവിന്റെ ഓണമൊരുക്കാൻ കൺസ്യൂമർഫെഡ് 1850 സഹകരണ ഓണച്ചന്ത നടത്തും. 13 ഇനങ്ങൾ 45 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് ചെയർമാൻ എം.മെഹബൂബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 24 മുതൽ 30 വരെ നടക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.
150 കോടിയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ത്രിവേണി സൂപ്പർമാർക്കറ്റുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ, എസ്.സി/എസ്.ടി സഹകരണ സംഘങ്ങൾ, ജില്ലാ മൊത്തവ്യാപാര സഹകരണ സംഘങ്ങൾ എന്നിവയിലാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.
കൺസ്യൂമർഫെഡിന്റെ ത്രിവേണി ബ്രാൻഡ് ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം 18ന് മുഖ്യമന്ത്രി നിർവഹിക്കും.
സബ്സിഡി ഇനങ്ങൾ,വില (കിലോയ്ക്ക്), പൊതുവിപണിവില ക്രമത്തിൽ ചുവടെ:
വെളിച്ചെണ്ണ 92 -220
പഞ്ചസാര 22 - 40,
മുളക് 75- 140
കുറുവ അരി 25-(31–35),
കുത്തരി 24(29–33),
പച്ചരി 23(27–28),
ചെറുപയർ 74(100–104),
കടല 43(65–80),
ഉഴുന്ന് 66(75–85),
തുവരപ്പയർ 45(90–95),
മല്ലി 76(85–90).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |