ന്യൂഡൽഹി: ചൈനയ്ക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തി കടന്നുള്ള ആക്രമണം അനുവദിക്കാനാകില്ലെന്നും, വെട്ടിപിടിക്കൽ നയത്തെ ഇന്ത്യ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.
'ഭീകരവാദത്തെയും വെട്ടിപ്പിടിക്കൽ നയത്തെയും ഒരുപോലെ ചെറുക്കും'- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തിൽ കൈവച്ചവർക്ക് സൈന്യം മറുപടി നൽകിയെന്നും, ലഡാക്കിൽ ഇന്ത്യയുടെ ശക്തി ലോകം കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി ആദരാജ്ഞലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |