ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികൾ ആദ്യമായി എഴുപതിനായിരത്തോടടുത്തു. വ്യാഴാഴ്ച 69196 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 979 മരണവുമുണ്ടായി. ആകെ രോഗബാധിതരുടെ എണ്ണം 29 ലക്ഷത്തിലേക്കും മരണം 55000ത്തിലേക്കും അടുത്തു.
-ആന്ധ്രയിൽ കൊവിഡ് മരണം മൂവായിരം കടന്നു. 9393 പുതിയ രോഗികളും 95 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 3.25 ലക്ഷം. മരണം 3001.
-ഡൽഹിയിൽ 1215 പുതിയ രോഗികളും 22 മരണവും.
-തമിഴ്‌നാട്ടിൽ 986 പുതിയ രോഗികളും 116 മരണവും.
- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,794 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 73.91 ശതമാനം. നിലവിൽ 1.89 ശതമാനമാണ് മരണനിരക്ക്. 686395 ആക്ടീവ് കേസുകളിൽ 0.28 ശതമാനം രോഗികൾ മാത്രമാണ് വെന്റിലേറ്ററിലുള്ളതെന്നും 1.92 ശതമാനം ഐ.സി.യുവിലും 2.62 ശതമാനത്തിന് ഓക്‌സിജൻ പിന്തുണ ആവശ്യമാണെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
-യു.പിയിൽ 4824 പുതിയ രോഗികളും 95 മരണവും.
-തെലങ്കാനയിൽ 1724 രോഗികളും 10 മരണവും.
-ഒഡിഷയിൽ 2898 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 70,000 കടന്നു. 8 മരണവും.
-തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ എം.എൽ.എ ബി. അറുമുഖത്തിന് കൊവിഡ്.
-ഒഡിഷയിൽ ഒരു ബി.ജെ.ഡി എം.എൽ.എയ്ക്ക് കൂടി കൊവിഡ്. ഭുവനേശ്വർ സെൻട്രൽ എം.എൽ.എ അനന്ത നാരായണിനാണ് കൊവിഡ് ബാധിച്ചത്.
ഒറ്റ ദിവസം 9 ലക്ഷത്തിലധികം പരിശോധന
ഇതാദ്യമായി രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന 9 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയത് 9,18,470 ടെസ്റ്റുകളാണ്. പ്രതിദിനം 10 ലക്ഷം സാമ്പിളുകൾ പരിശോധിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ പരിശോധനകൾ 3.25 കോടി കടന്നു. ദശലക്ഷത്തിലെ പരിശോധന 23668 ആയി വർദ്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |