ന്യൂഡൽഹി: പാമ്പും കീരിയും ആജന്മ ശത്രുക്കളാണെന്ന് കേട്ടിട്ടില്ലേ. ആ ശത്രുതയുടെ നേർസാക്ഷ്യമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചണ്ഡിഗഡിൽ നിന്നുള്ള ഡോ.അബ്ദുൾ ഖയാം ആണ് ' തികച്ചും പ്രകൃതി ദത്തം" എന്ന തലക്കെട്ടിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റോഡിനു നടുവിൽ കീരിയും പാമ്പും തമ്മിൽ പൊരിഞ്ഞ പോരാണ്. ഒടുവിൽ കീരിയുടെ കടി സഹിക്കാൻ വയ്യാതെ അടുത്തുള്ള ഓടയിൽ ചാടി രക്ഷപെടാൻ പാമ്പ് ശ്രമിച്ചെങ്കിലും അപ്പോഴേക്കും കീരി കഴുത്തിൽ കടി മുറുക്കിയിരുന്നു. ഇവർ തമ്മിലുള്ള യുദ്ധം കണ്ട് ശല്യപ്പെടുത്താതെ നാട്ടുകാർ തങ്ങളുടെ വാഹനവുമായി ഒരു വശത്ത് മാറി നിൽക്കുന്നതും 29 സെക്കന്റുള്ള വീഡിയോയിൽ കാണാം. ഒടുവിൽ ഒരു യാത്രക്കാരൻ ബൈക്ക് റേസ് ചെയ്യുമ്പോൾ ഇരയെയും കൊണ്ട് കാട്ടിലേക്ക് ഓടി മറയുന്ന കീരിയിലാണ് വീഡിയോ അവസാനിക്കുന്നത്. മറ്റൊരു ജീവിയെ രക്ഷിക്കാനായി ശ്രമിക്കുന്ന പോരാളിയെന്നാണ് അബ്ദുൾ ഖയാം തന്റെ വീഡിയോയിലെ കീരിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ചണ്ഡിഗഡിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് ഐ.എഫ്.എസുകാരനായ ഡോ. അബ്ദുൾ ഖയാം. ശരിക്കും ഇത് പ്രകൃതി ഒരുക്കിയ കാഴ്ചയാണെന്നാണ് ഖയാമിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിലേറെയും. പാമ്പിന്റെ ജീവിതം മാറിയ നിമിഷമെന്ന് പറയുന്നവരുമുണ്ട്. എന്തായാലും കീരിയും പാമ്പും സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാറുകളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |