കോഴിക്കോട്: പഞ്ചാബിൽ നിന്നുള്ള സെന്റർ ബാക്ക് ഹർപ്രീത് സിംഗിനെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ് സി. 2024–25 സീസണിൽ നാംധാരി എഫ്‌സിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷമാണ് 22 കാരനായ ഡിഫൻഡർ ഗോകുലത്തിലെത്തുന്നത്. 2016 ൽ ഓസോൺ എഫ്‌സി റെസിഡൻഷ്യൽ അക്കാഡമിയിൽ നിന്നാണ് ഹർപ്രീത് ഫുട്ബോൾ കരിയർ ആരംഭിച്ചത്, 2019–20 ഐ-ലീഗ് സീസണിൽ ഇന്ത്യൻ ആരോസിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്.
അവസാന മത്സരം ഇന്ന്
എഡ്‌ജ്ബാസ്‌റ്റൺ: ഇന്ത്യയും ഇംഗ്ലണ്ടും തമമ്മിലുള്ള വനിതാ ട്വന്റി-20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. എഡ്‌ജ്‌ബാസ്റ്റണിൽ ഇന്ത്യൻ സമയം രാത്രി 11.05 മുതലാണ് മത്സരം. ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കി കഴഞ്ഞു. 3-1ന് മുന്നിലുള്ള ഇന്ത്യ ചരിത്രത്തിൽ ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ ഒരു ട്വന്റി-20 പരമ്പര സ്വന്തമാക്കുന്നത്.
പാലക്കാട് സ്‌പോർട്‌സ് ഹബ്: ചാത്തൻകുളങ്ങര ദേവസ്വവും
കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു
ഒലവക്കോട്: പാലക്കാട് സ്‌പോർട്‌സ് ഹബ് നിർമ്മിക്കുന്നതിന് മുന്നോടിയായി അകത്തേത്തറ ചാത്തൻകുളങ്ങര ദേവസ്വവും കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) പാട്ടക്കരാർ ഒപ്പുവെച്ചു. ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ചടങ്ങിലാണ് 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പാട്ടക്കരാർ രജിസ്‌ട്രേഷൻ പൂർത്തിയായത്.
കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാറും ക്ഷേത്രം മാനേജർ ആർ. മണികണ്ഠനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കർ സ്ഥലത്താണ് കെ.സി.എ സ്‌പോർട്‌സ് ഹബ് നിർമ്മിക്കുക. എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയെന്ന കെ.സി.എയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ക്ഷേത്രഭൂമി 33 വർഷത്തേക്കാണ് കെ.സി.എ പാട്ടത്തിനെടുത്തിരിക്കുന്നത്. ഈ പദ്ധതിയിലൂടെ ക്ഷേത്രത്തിന് 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും പ്രതിവർഷം 21,35,000 രൂപ പാട്ടയിനത്തിൽ വരുമാനമായും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |