പത്തനംതിട്ട : കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ആലുനിൽക്കുന്നമണ്ണ് മുതൽ കക്കട ഭാഗം വരെ), വാർഡ് 16 (ആലുനിൽക്കുന്നമണ്ണ് വയറുംപുഴ കടവിന് പടിഞ്ഞാറ് കക്കട ഭാഗം വരെ), തിരുവല്ല നഗരസഭയിലെ വാർഡ് 11 (കുന്തറ പാലം മുതൽ മണ്ണിൽ ഭാഗം വരെ) എന്നീ സ്ഥലങ്ങളിൽ 28 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം ദീർഘിപ്പിച്ചു
അടൂർ നഗരസഭയിലെ വാർഡ് 20 ൽ 30 മുതൽ ഏഴു ദിവസത്തേക്ക് കൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട്, മൂന്ന് (കുളങ്ങരക്കാവ് മുതൽ കുമാരമംഗലം വരെ), വാർഡ് 10 (കാടിക്കാവ് ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 18 എന്നീ പ്രദേശങ്ങളെ ഓഗസ്റ്റ് 29 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |