തിരുവനന്തപുരം:പി.എസ്.സി വിജ്ഞാപന പ്രകാരം എൽ.പി,യു.പി സ്കൂൾ അദ്ധ്യാപക തസ്തികയിലേക്ക് ( കാറ്റഗറി 517/2019)അപേക്ഷിച്ച 120 ഉദ്യോഗാർത്ഥികളുടെ ഓൺലൈൻ അപേക്ഷകൾ കാണാനില്ലെന്ന് പരാതി.
.സാധാരണ ഗതിയിൽ പരീക്ഷയ്ക്ക് ഒാൺലൈനിൽ അപേക്ഷ സമർപ്പിക്കുമ്പോൾ കൺഫർമേഷൻ സന്ദേശം ലഭിക്കാറുണ്ട് .എന്നാൽ, ഇവർക്ക് അതും ലഭിച്ചിട്ടില്ല. 2019-ൽ അപേക്ഷ ക്ഷണിച്ച തസ്തികയിലേക്ക് സ്വന്തം പ്രൊഫൈൽ വഴിയാണ് ഉദ്യോഗാർഥികൾ അപേക്ഷിച്ചത്. നടപടികൾ പൂർത്തിയാക്കി അവസാനം സബ്‌മിറ്റ് ലിങ്ക് നൽകുമ്പോൾ അപേക്ഷ സമർപ്പിച്ചതായി കാണുകയും ചെയ്തിരുന്നു. പരീക്ഷാ തീയതി പ്രഖ്യാപിച്ചശേഷം പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് 120 പേരുടെ അപേക്ഷകൾ കാണാനില്ലെന്ന് മനസ്സിലായത്. ഈ മാസം 11നാണ് കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി. കൺഫർമേഷൻ ലിങ്ക് നൽകുന്നവർക്കേ പരീക്ഷ എഴുതുവാൻ സാധിക്കൂ..120 പേരും പല ജില്ലകളിലുള്ളവരാണ്.പലരും പി.എസ്.സി ചെയർമാന് നിവേദനം നൽകിയെങ്കിലും, പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പി.എസി.സിയുടെ സിസ്റ്റം അഡ്മിനിസ്റ്റർ വ്യക്തമാക്കിയത്.സാങ്കേതിക കാരണങ്ങളുണ്ടെങ്കിൽ പരിഹരിച്ച് ,അപേക്ഷിച്ച എല്ലാവർക്കും പരീക്ഷയെതാൻ സംവിധാനമൊരുക്കുമെന്ന് പി.എസ്.സി ചെയർമാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |