ആഗസ്‌റ്റിൽ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിലെത്തിയത് $30.64 കോടി മാത്രം
ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപം കുറയുന്നു. ആഗസ്‌റ്റിൽ 30.64 കോടി ഡോളറാണ് സ്‌റ്റാർട്ടപ്പുകളിലെത്തിയത്. 2019 ആഗസ്‌റ്റിൽ ലഭിച്ച 193.72 കോടി ഡോളറിനെ അപേക്ഷിച്ച് 84.2 ശതമാനം കുറവാണിത്.
നിക്ഷേപം ലഭിച്ച കമ്പനികളുടെ എണ്ണം 121ൽ നിന്ന് 67ലേക്കും താഴ്‌ന്നു. 15.25 കോടി ഡോളർ നേടിയ എഡ്‌ടെക് വിഭാഗമാണ് കഴിഞ്ഞമാസത്തെ നിക്ഷേപത്തിൽ മുന്നിൽ. 5.74 കോടി ഡോളറുമായി ഫിൻടെക് രണ്ടാമതെത്തി. എന്റർപ്രൈസ് ആപ്ളിക്കേഷൻസ്, ലോജിസ്‌റ്റിക്‌സ് ടെക്, മീഡിയ ആൻഡ് എന്റർടെയ്‌ൻമെന്റ് എന്നിവയും ഭേദപ്പെട്ട നിക്ഷേപം നേടി.
എന്നാൽ റിയൽ എസ്‌റ്റേറ്റ്, നിർമ്മാണം, ടെക്‌നോളജി, ട്രാവൽ ആൻഡ് ഹോസ്‌പിറ്റാലിറ്റി, റീട്ടെയിൽ എന്നിവ നിരാശപ്പെടുത്തി. ബൈജൂസ്, ലീഡ് സ്‌കൂൾ, ടർട്ടിൽമിന്റ്, ഫ്രഷ് ടു ഹോം, ഫാർ ഐ എന്നിവയാണ് കഴിഞ്ഞമാസം ഏറ്റവുമധികം നിക്ഷേപം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |