തിരുവനന്തപുരം: സംസ്കാര സാഹിതിയുടെ ഗുരുവന്ദനം പുരസ്കാരത്തിന് കഥാകൃത്ത് പി. സുരേന്ദ്രൻ അർഹനായി. അദ്ധ്യാപക ദിനമായ നാളെ രാവിലെ 11ന് എടപ്പാളിലെ സുരേന്ദ്രന്റെ വസതിയിലെത്തി പുരസ്കാരം സമർപ്പിക്കുമെന്ന് വി.ടി. ബൽറാം എം.എൽ.എ, സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തലി, ജനറൽ കൺവീനർ എൻ.വി.പ്രദീപ്കുമാർ എന്നിവർ അറിയിച്ചു. പ്രശസ്തിപത്രവും ഫലകവും ഗുരുദക്ഷിണയുമാണ് പുരസ്കാരം.