തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ ഈ വർഷത്തെ സാഹിത്യ അവാർഡ് ഇ. സന്തോഷ്‌കുമാറിന്. 'തപോമയിയുടെ അച്ഛൻ" എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്‌ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് വയലാർ രാമവർമ്മയുടെ ഓർമ്മദിനമായ 27ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാർത്താസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. ടി.ഡി. രാമകൃഷ്ണൻ, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, എ.എസ്. പ്രിയ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. വയലാർ രാമവർമ്മയുടെ പേരിൽ നൽകുന്ന 5000 രൂപയുടെ സ്‌കോളർഷിപ്പിന് ധരൻ വി. അജി അർഹനായി. ട്രസ്റ്റ് സെക്രട്ടറി അഡ്വ. ബി. സതീശൻ, ട്രസ്റ്റ് അംഗങ്ങളായ പ്രഭാവർമ്മ, ശാരദ മുരളീധരൻ, ഗൗരിദാസൻ നായർ, ഡോ. വി. രാമൻകുട്ടി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |