തിരുവനന്തപുരം:കേരള കൾച്ചറൽ ഫോറത്തിന്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്.40 വർഷത്തിലേറെയായി മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണിത്.സംവിധായകരായ പി.ടി.കുഞ്ഞു മുഹമ്മദ്,ശരത്ത്,കലാധരൻ എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്. 50,000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ 9ന് ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |