ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമം ചുമത്തി ഉത്തർപ്രദേശ് സർക്കാർ ജയിലിലടച്ച ഡോക്ടർ കഫീൽ ഖാൻ രാജസ്ഥാനിലെ ജയ്‌പൂരിലേക്ക് താമസം മാറ്റി.
യു.പിയിൽ നിന്നാൽ ഇനിയും കള്ളക്കേസിൽ കുടുക്കി തന്നെ ജയിലിൽ അടയ്ക്കുമെന്ന ഭീതി കൊണ്ടാണ് സംസ്ഥാനം വിടുന്നതെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'കോൺഗ്രസിന് കീഴിലുള്ള സർക്കാർ ആയതിനാൽ എനിക്കും കുടുംബത്തിനും ഇവിടെ സുരക്ഷിതത്വം തോന്നുന്നുണ്ട്. എന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടും. ജോലിക്ക് കയറിയാൽ മാത്രമേ എനിക്ക് കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകാനാകൂ. വാക്‌സിൻ ഗവേഷണത്തിലും പങ്കെടുക്കാൻ താത്പര്യമുണ്ട്. ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കും. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കും.'' - കഫീൽ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |