കോഴിക്കോട് : ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കരുത്താകാൻ ക്യു ആർ കോഡ് റൂട്ട് മാപ്പ് മൊബൈൽ ആപ്പ് . പൊതുജനങ്ങൾക്കും വ്യാപാരികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവരുമായി കൂടിക്കാഴ്ച നടത്തുന്ന ആളുകളെ ക്യൂ കോപ്പി മൈ റൂട്ട് മാപ്പ് ആപ്പിന്റെ സഹായത്തോടെ മൊബൈലിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് രേഖപെടുത്താം.അതായത് സ്വന്തം റൂട്ട് മാപ് ഇനി ഉള്ള്യേരി ഗ്രാമത്തിലെ എല്ലാവരുടെയും സ്മാർട് ഫോണുകളിൽ ഉണ്ടാവും. എത്ര ദിവസം കഴിഞ്ഞാലും ഒരാൾ എവിടെയെല്ലാം പോയിട്ടുണ്ടെന്ന് കൃത്യമായി പരിശോധിക്കാൻ കഴിയും. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പിനും പൊലീസിനും ഏറെ പ്രയോജനകരമാവുന്നതാണ് ഈ നൂതന സംവിധാനം. ക്യുആർ കോഡ് റൂട്ട് മാപ്പ് തയ്യാറാക്കിയത് അരുൺ പെരൂളിയാണ്. സംസ്ഥാനത്തിന്റെ കൊവിഡ് മൈബൈൽ ആപ്പായ ജിഒകെ ഡയരക്ട് വികസിപ്പിച്ചതും ഇദ്ദേഹമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച ഉള്ള്യേരി സ്വദേശി കൂടിയായ അരുൺ പെരൂളിയെ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. അവാർഡ് തുകയുടെ ഒരു ഭാഗം സ്വന്തം പഞ്ചായത്തിന്റെ ഡിജിറ്റിലൈസേഷന് ചിലവഴിക്കുമെന്ന് അരുൺ പറഞ്ഞു. പുരുഷൻ കടലുണ്ടി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൂട്ട് മാപ് ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് : http://rm.qkopy.xyz/dl
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |