ക്രിക്കറ്റിൽ ഏറെ കമ്പമുള്ള കോൺഗ്രസ് നേതാവാണ് ശശി തരൂർ. ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളടക്കം സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ക്രിക്കറ്റ് ബാറ്റിംഗ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ കുറിച്ച് പറയുകയാണ് തരൂർ. സച്ചിൻ ക്യാപ്റ്റനാകുന്നതിന് മുമ്പ് ആ ആസ്ഥാനത്തിന് യോഗ്യൻ ആയിരുന്നെന്നും എന്നാൽ ക്യാപ്റ്റൻ സ്ഥാനത്തെത്തിയതോടുകൂടി സച്ചിൻ ആക്റ്റീവല്ലാതായെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച ക്യാപ്റ്റനായി സച്ചിൻ തെണ്ടുൽക്കർ മാറുമെന്ന് കരുതിയിരുന്നുവെന്നും തരൂർ പറഞ്ഞു. അതേസമയം സച്ചിൻ പ്രചോദനപരമായ താരമല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നതായും തരൂർ വ്യക്തമാക്കുന്നു. താൻ മറ്റുള്ളവർക്ക് ഏറ്റവും പ്രചോദനം നൽകുന്ന നേതാവല്ലെന്ന് അംഗീകരിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
ക്യാപ്റ്റനല്ലായിരുന്ന സമയത്ത് സച്ചിൻ വളരെ സജീവമായിരുന്നു. അന്ന് സച്ചിൻ ഫീൽഡിൽ ഊർജ്ജസ്വലനായിരുന്നു. ബൗളർമാർക്കും മറ്റും നിർദേശം നൽകുന്നതിലും അദ്ദേഹം മികവ് കാണിച്ചു. എന്നാൽ ക്യാപ്റ്റൻസിയിൽ അദ്ദേഹം പരാജയപ്പെട്ടു. ക്യാപ്റ്റൻ സ്ഥാനം വിട്ടുകൊടുത്തതിനാൽ സച്ചിന് ബാറ്റിംഗിൽ വീണ്ടും നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചു. അതിൽ സച്ചിന് സന്തോഷമുണ്ടാവുമെന്നും ശശി തരൂർ പറഞ്ഞു.
സച്ചിൻ ക്യാപ്റ്റനാകണമെന്ന് താൻ പറഞ്ഞിരുന്നതായും എന്നാൽ ക്യാപ്റ്റനായപ്പോൾ മുമ്പത്തെ പോലെ ആയിരുന്നില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി. താൻ പ്രചോദനപരമായ ഒരു ക്യാപ്റ്റനല്ലെന്ന് അദ്ദേഹം സമ്മതിക്കും-തരൂർ കൂട്ടിച്ചേർത്തു.
സ്വന്തം ബാറ്റിംഗിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതുണ്ടായിരുന്നതിനാൽ ആ സമ്മർദം കാരണമാവാം സച്ചിൻ മികച്ച ക്യാപ്റ്റനാവാതെ പോയതെന്നും തരൂർ പറഞ്ഞു. 73 ഏകദിനങ്ങളിലും 25 ടെസ്റ്റിലുമാണ് സച്ചിൻ ഇന്ത്യയെ നയിച്ചത്. 35.07, 16 എന്നിങ്ങനെയായിരുന്നു വിജയശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |