തിരുവനന്തപുരം:ആറന്മുളയിൽ കൊവിഡ് രോഗിയായ പട്ടിക ജാതി യുവതിയെ സർക്കാർ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പട്ടികജാതി-പട്ടിക വർഗ അതിക്രമനിരോധന നിയമപ്രകാരം കേസെടുക്കണം എന്ന് ബി.ജെ.പി പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. രാത്രിയിൽ രണ്ടു സ്ത്രീ രോഗികളെ യാതൊരു സുരക്ഷ സംവിധാനം പോലും ഇല്ലാതെ വിട്ടതിനു പിന്നിൽ ആരോഗ്യ വകുപ്പിന് ഗുരുതര മായ വീഴ്ച്ച പറ്റി. സംഭവത്തെ കുറിച്ച്സംസ്ഥാന പട്ടിക ജാതി ഗോത്ര വർഗ കമ്മീഷൻ സ്വമേധയാ കേസെടുക്കണം. കേരളത്തിലെ പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ കമ്മിഷൻ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം. ആരോഗ്യ വകുപ്പ് മന്ത്രി രാജി വക്കുക പട്ടിക പട്ടിക വർഗ അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു ഇന്ന് രാവിലെ 10മണിക്ക് അടൂർ എം.എൽ.എ ഓഫീസിലേക്കും 11മണിക്ക് പത്തനംതിട്ട കളക്ടറേറ്രിലേക്കും പട്ടിക ജാതി മോർച്ച മാർച്ച് നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |