കോട്ടയം : ജില്ലയിൽ 154 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിൽ 150 പേർക്കും സമ്പർക്കം വഴി. ആകെ 2079 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. കോട്ടയം :16, തിരുവാർപ്പ് : 12, ഈരാറ്റുപേട്ട : 11 കാണക്കാരി : 10, അയർക്കുന്നം : 7, കരൂർ, പാമ്പാടി, കുറിച്ചി, മുത്തോലി : 6 വീതം, മാടപ്പള്ളി ഏറ്റുമാനൂർ : 5 വീതം എന്നിവയാണ് സമ്പർക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ. 115 പേർ രോഗമുക്തരായി. നിലവിൽ 1689 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4999 പേർ രോഗബാധിതരായി. 3307 പേർ രോഗമുക്തി നേടി. 16764 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |